Latest News
Loading...

ആം ആദ്മി സംസ്ഥാനതല അംഗത്വവിതരണക്യാമ്പ് പാലായില്‍ 5ന്

ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വവിതരണ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 5ന് പാലാ ചാവറ സ്‌കൂലിന് സമീപമുള്ള ടോംസ് ചേംബേഴ്‌സില്‍ നടക്കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. പി.സി സിറിയക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള നദീ സംരക്ഷണസമിതി സെക്രട്ടറി കൂടിയായ എബി ഇമ്മാനുവല്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. 

ഇടത് വലത് മുന്നണികള്‍ നടത്തുന്ന അഴിമതി ഭരണവും പിന്‍വാതില്‍ നിയമനവും അക്രമ രാഷ്ട്രീയവും ഉദ്യോഗസ്ഥ പ്രീണനവും കടമെടുപ്പും മൂലം വലിയൊരു ജനവിഭാഗം അസംഘടിതരായി നിലകൊള്ളുകയാണ്. ഗാന്ദിജി വിഭാവനം ചെയ്ത സ്വരാജ് നടപ്പിക്കാന്‍ ആം ആദ്മി ഭരണത്തിലെത്തണം. കടംവാങ്ങാതെയും വികസനപ്രവര്‍ത്തനങ്ങളിലൂടെയും കെജരിവാള്‍ ഡല്ഹിയില്‍ ഭരിക്കുന്നത് രാജ്യത്തിന് മാതൃകയാണ്. ആംആദ്മി കേരളത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്നും നേതാക്കള്‍ പറഞ്ഞു. 

അഡ്വ. ബിനോയി പുല്ലത്തില്‍, ഗ്ലാഡ്‌സണ്‍ ജേക്കബ്, ഫോജി ജോണ്‍, നിയോജകമണ്ഡലം കോര്‍ഡിനേറ്റര്‍ ജയേഷ് ജോര്‍ജ്ജ്, സംസ്ഥാന-ജില്ലാ-നിയോജകമണ്ഡലം കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments