Latest News
Loading...

യൂത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി പുന:സംഘടിപ്പിച്ചു.

നീലൂർ കണ്ടത്തിമാവ് വാർഡിലെ യൂത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി പുന:സംഘടിപ്പിച്ചു. വാർഡ് പ്രെസിഡന്റ് ജോയി കുഴിവേലിത്തടത്തിന്റെ അദ്ധ്യക്ഷതയിൽ ച്ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ.ഉണ്ണികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി. ബിന്ദു ബിനു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രെസിഡന്റ് ശ്രീ. രാജു പൂവത്തിങ്കൽ പഠന ക്ലാസിന് നേതൃത്വം നൽകി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ബിജു കദളിയിൽ അശംസകൾ അറിയിച്ച് സംസാരിച്ചു.

നിയുക്ത യൂത്ത് കോൺഗ്രസ് വാർഡ് പ്രെസിഡന്റ് ശ്രീ. ഡെന്നീസ് കരിമ്പനാം തടത്തിൽ പ്രസംഗിച്ചു. നീലൂർ വാർഡ് പ്രെസിഡന്റ് ശ്രീ. ബാബു കുംബ്ലാനിയിൽ കൃതജ്ഞതയറിയിച്ചു.

Post a Comment

0 Comments