Latest News
Loading...

വർക്ക് ഗ്രൂപ്പ് യോഗങ്ങൾക്കു ശേഷം പാലാ നഗരസഭയിൽ വാർഡ് സഭകൾ

പാലാ:- പാലാ നഗരസഭയിൽ 2021-22 വർഷത്തെ വാർഡുതല നിർദ്ധേശങ്ങൾ സ്വീകരിക്കാനും നടപ്പാക്കാനും വാർഡുസഭകൾക്ക് തുടക്കമായി. വാർഡ് - 6 പുലിമലക്കുന്നിലെ വാർഡ് സഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു.

നഗരസഭാ ഉദ്യോഗസ്ഥൻ വിഷ്ണു ഹാജരായിരുന്നു. ജനമൈത്രി CRO ഷാജിമോൻ. ബീറ്റ് ഓഫീസർ പ്രഭു കെ ശിവറാം എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറക്കുന്നതിനും പോലീസിൻ്റെ സേവനം കൂടുതൽ ജനങ്ങളിലേയ്ക്ക് എന്ന വിഷയവും ചർച്ചയായി. പൊതു ചർചയിൽ കുടിവെള്ള പ്രശ്നം, റോഡ് വികസനം തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചർച്ചയായി.

Post a Comment

0 Comments