Latest News
Loading...

രാമപുരത്ത് ഇടതുപക്ഷ കർഷക സംഘടനകളുടെ കർഷക റാലി

രാമപുരം: കേന്ദ്ര സർക്കാർ ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് കേരളാ കോൺഗ്രസ്സ് - എം സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവും കോർപ്പറേറ്റുകൾക്ക് നൽകിയ നിയമം പിൻവലിക്കും വരെ സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേന്ദ്ര കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷ കർഷക സംഘടനകൾ രാമപുരത്ത് നടത്തിയ കർഷക റാലിയ്ക്ക് ശേഷം കുരിശുപള്ളി ജംഗ്ഷനിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ലോക്കൽ സെക്രട്ടറി എം റ്റി ജാന്റീഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക മുന്നേറ്റത്തിൽ മരിച്ചുവീണ കർഷക രക്തസാക്ഷികൾക്കും, ഇന്ന് ഡൽഹിയിൽ പൊലീസ് അതിക്രമത്തിൽ മരിച്ച ധീര കർഷകനും സമ്മേളനം അനുശോചനം അർപ്പിച്ചു. 

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, കർഷക സംഘം ഏരിയാ സെക്രട്ടറി വി ജി വിജയകുമാർ, സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം അഡ്വ. പയസ് രാമപുരം, എൽഡിഎഫ് കൺവീനർ കെ എസ് രാജു, എൻഎൽസി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, പഞ്ചായത്തംഗം സണ്ണി പൊരുന്നക്കോട്ട്, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി വി ആർ രാജേന്ദ്രൻ, കേരളാ കോൺഗ്രസ് - എം മണ്ഡലം സെക്രട്ടറിമാരായ എം എ ജോസ്, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, സിപിഐ ലോക്കൽ സെക്രട്ടറി ടോമി അബ്രാഹം, മുൻ പഞ്ചായത്തംഗം ബെന്നി തെരുവത്ത്, എൻസിപി മണ്ഡലം സെക്രട്ടറി ജോഷി ഏറത്ത്, കേരളാ കോൺഗ്രസ്സ് - എം മണ്ഡലം സെക്രട്ടറി ബെന്നി ആനത്താര തുടങ്ങിയവർ പ്രസംഗിച്ചു. 

ട്രാക്ടറിന്റെ അകമ്പടിയോടുകൂടി രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നും കൊവിഡ് മാനദണ്ഡം പാലിച്ച് ആരംഭിച്ച റാലിയിൽ കർഷകരടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

Post a Comment

0 Comments