Latest News
Loading...

പൂഞ്ഞാറില്‍ ആയുര്‍വേദ ആശുപത്രിയില്‍ മോഷണശ്രമം

പൂഞ്ഞാര്‍ തെക്കേക്കര ആയുര്‍വേദ ആശുപത്രിയില്‍ മോഷണശ്രമം. പൂഞ്ഞാര്‍ കുളത്തുങ്കലില്‍ പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. തൊട്ടടുത്തുള്ള അംഗന്‍വാടി കെട്ടിടത്തിലും അതിക്രമമുണ്ടായി. 

ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയശേഷം ഫയലുകള്‍ വലിച്ചുവാരിയ നിലയിലാണ്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയായതിനാല്‍ പണം സുക്ഷിക്കാറില്ല. അതിനാല്‍തന്നെ പണം മോഷ്ടിക്കാനായി കയറിയതല്ലെന്നാണ് നിഗമനം. 

ഈ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയുടെ മുറിയിലും അതിക്രമിച്ചു കടന്നിട്ടുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷ്ടാവാണെന്ന് കരുതുന്നില്ലെന്നും ലഹരിയ്ക്ക് അടിപ്പെട്ടവരോ സാമൂഹ്യവിരുദ്ധരോ ആകാം പിന്നിലെന്നുമാണ് പോലീസ് നിഗമനം.

Post a Comment

0 Comments