Latest News
Loading...

കുടിവെള്ള പദ്ധതികളിൽ മാറ്റം വരുത്തും : അഡ്വ. ഷോൺ ജോർജ്

 ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും മേലുകാവ് ഗ്രാമ പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് അനുവദിച്ച പദ്ധതികളിൽ നിലവിൽ ടാങ്കുകളുടെ നിർമ്മാണ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിനു പകരമായി പുതിയ റിവയ്‌സ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി ഈ വർഷം തന്നെ കുടിവെള്ളം പരമാവധി മേഖലയിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

ലൈഫ് പദ്ധതിയുടെ മേലുകാവ് പഞ്ചായത്ത്‌ തല പ്രഖ്യാപനത്തിന്റെയും ഗുണഭോക്തൃ സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ്‌ ഷൈനി ജോസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജെറ്റോ ജോസ്, അനൂപ് കുമാർ, ഷാജി റ്റി സി,മറ്റ് പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന 20 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പുറമേ 25 ലക്ഷം രൂപ കൂടിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലവീഴാപൂഞ്ചിറ മുതൽ പെരിങ്ങോലി,വടക്കൻ മേട് പ്രദേശത്തെയും,കാഞ്ഞിരം കവല,എള്ളുംപുറം പ്രദേശങ്ങളിലേയും കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പരമാവധി ശ്രമമാണ് നടക്കുന്നതെന്നും മാർച്ച് മാസത്തോടെ പ്രവർത്തികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഷോൺ ജോർജ് പറഞ്ഞു.

 കഴിഞ്ഞ ദിവസം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജെ ബെഞ്ചമിൻ പഞ്ചായത്തംഗങ്ങളായ ഷീബ മോൾ ജോസഫ്, പ്രസന്ന സോമൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഷോൺ ജോർജിന് ഒപ്പം വിവിധ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.

Post a Comment

0 Comments