Latest News
Loading...

സേഫ് പാലാ പദ്ധതിയ്ക്ക് തുടക്കമായി

പാലാ നഗരത്തിലെ കുറ്റകൃത്യങ്ങളും അപകടങ്ങളും കണ്ടെത്താന്‍ പോലീസും വ്യാപാരികളും ചേര്‍ന്ന് സേഫ് പാലാ എന്ന പദ്ധതിയ്ക്ക് തുടക്കമായി. വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെ നഗരത്തെ ക്യാമറക്കണ്ണിലാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വ്യാപാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കി ഡിവൈഎസ്പി നിര്‍വഹിച്ചു. 

നഗരസഭയും പോലീസും നഗരത്തില്‍ ക്യാമറകല്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവസ്യസമയത്ത് ഉപകാരപ്പെടാത്ത സ്ഥിതിയാണുള്ളത്. സ്ഥാപിക്കപ്പെടുന്ന ക്യാമറകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതാണ് പലപ്പോഴും ഇവ തകരാറിലാകാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നീങ്ങുന്നതിലെ തടസ്സവും ഇവ യഥാസമയം ഉപയോഗപ്പെടുത്തുന്നതിന് തടസമാകാൻ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാപാരികളുമായി സഹകരിച്ച് ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയൊരുങ്ങിയത്. 

നഗരസഭാ കൗണ്‍സിലറും ജനസിമിതി അംഗവും വ്യപാരി വ്യവസായി പിആര്‍ഒയുമായ ബൈജു കൊല്ലംപറമ്പിലിന്‍രെ നേതൃത്വത്തിലാണ് ഈ പദ്ധതി പോലീസിന് മുന്നില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളുലുണ്ടായ മോഷണങ്ങളും വ്യാപാരികലെ ഇതിന് പ്രേരിപ്പിച്ചു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഒരു ക്യാമറ പുറത്തേയ്ക്ക് സ്ഥാപിക്കുന്നതാണ് പദ്ധതിയുടെ പ്രദാന ഭാഗം. ഇത് സംബന്ദിച്ച് പോലീസിനും വിവരം നല്കും. മോഷണം, അപകടം, കുറ്റകൃത്യം എന്നിവ നടന്നാല്‍ അത് നടന്ന പ്രദേശത്തെ സ്ഥാപനം മനസിലാക്കി വളരെ വേഗം നടപടിയെടുക്കാന്‍ പോലീസിന് സാധിക്കും 


സിസിടിവി ക്യാമറ സംവിധാനം സ്ട്രീട് മോണിറ്ററിങ് നടത്താന്‍ ക്രമീകരിക്കുന്ന പ്രോജക്ടിന്റെ ഉദ്ഘാടനം ഡിവൈഎസ്പി സാജു വര്‍ഗ്ഗീസ് യൂത്ത്ത വിങ് ജില്ലാ പ്രസിഡന്റ് അനൂബ് ജോര്‍ജിന് സര്ട്ടിഫിക്കറ്റ് നല്‍കി നിര്‍വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസ് കെവിവിഇഎസ് സെക്രട്ടറി വിസി ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, ആന്റണി അഗസ്റ്റിന്‍, ജോണ്‍ ദര്‍ശന, ജോസ്റ്റിന്‍ വന്ദന, ലിബി മൂഴയില്‍, വിപിന്‍ പോള്‍സണ്‍, സന്‍ ജൂ ചെറുപുഷ്പം, രാജു തമസ,എന്നിവര്‍ പങ്കെുത്തു.

Post a Comment

0 Comments