ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ നിലത്തേക്ക് വീണ വയോധികനെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്. മഹാരാഷ്ട്രയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ഡല്‍ഹി സ്വദേശിയായ മസൂര്‍ ബഫൂര് അഹ്മദ്(79) ആണ് ട്രെയിനില്‍ നിന്നും താഴേക്കു വീണത്. പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീഴാന്‍ തുടങ്ങിയ ഇദ്ദേഹത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ജിതേന്ദ്ര ഗുജ്ജാര്‍ വലിച്ച് രക്ഷപെടുത്തുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
0 Comments