Latest News
Loading...

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട ഗവ . മുസ്ലിം എൽ.പി.സ്ക്കൂൾ 72 മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. പി.റ്റി.എ. കമ്മറ്റി അംഗങ്ങളുടെയും മുനിസിപ്പൽ കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.

തുടർന്നു നടന്ന പൊതുയോഗം മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചു കൊണ്ട്പി.എം. അബ്ദുൽ ഖാദർ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റിസ്വാന സവാദ് , വി.പി. നാസർ, മുനിസിപ്പൽ വൈസ് ചെയർമാൻ ഇല്യാസ്, സംസാരിച്ചു. 

സ്കൂൾ ഹെഡ് മാസ്റ്റർ ഷാജിമോൻ സർ സ്വാഗതവും പി.റ്റി.എ പ്രസി ഡണ്ട നൗഷാദ് പി.കെ അധ്യക്ഷനായിരുന്നു.
 സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments