Latest News
Loading...

പാലാ നഗരസഭയില്‍ പോളിയോ വാക്‌സിന്‍ വിതരണം ആരംഭിച്ചു

പള്‍സ് പോളിയോ ദിനമായ ഇന്ന് പാലാ നഗരസഭയിലും രാവിലെ തന്നെ പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. പാലാ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പോളിയോ വാക്‌സിന്‍ നല്‍കിക്കൊണ്ട് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പള്‍സ് പോളിയോ വാക്‌സിന്‍ ദിനം ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ 3211 ഡോക്ടര്‍ തോമസ് ഭവാനികുന്നേല്‍, റോട്ടറി പ്രസിഡന്റ് സിനി വാച്ചാപ്പറമ്പില്‍, ജോസ് എബ്രഹാം കള്ളിവയലില്‍, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ആര്‍എംഒ ഡോക്ടര്‍ സോളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments