Latest News
Loading...

ജനപക്ഷം ഇത്തവണ നിർണായക ശക്തി. പി.സി ജോർജ്

കേരള ജനപക്ഷം  ഇല്ലാത്ത ഭരണം ഇത്തവണ ഉണ്ടാവുകയില്ലെന്ന് പി.സി ജോർജ് എം എൽ എ പറഞ്ഞു. ജനപക്ഷത്തിന് കുറഞ്ഞത് 3 സീറ്റിൽ വിജയിക്കാൻ കഴിയും. BJPയും 3 സീറ്റ് നേടും. വനിതാ കമ്മിഷനെയും ജോർജ് വിമർശിച്ചു.

പിണറായി വിജയന് ഇപ്പോൾ സ്വല്പം മേൽക്കോയ്മയുണ്ടെങ്കിലും ഉമ്മൻചാണ്ടി വന്നതോടുകൂടി കോൺഗ്രസ് ശക്തമായിട്ടുണ്ട് എന്നും പി.സി ജോർജ് അഭിപ്രായപെട്ടു. ജനപക്ഷത്തിന് മൂന്നു സീറ്റിലെങ്കിലും വിജയിക്കാൻ കഴിയും ബിജെപി യും മൂന്നു സീറ്റിൽ വിജയിക്കും എന്നാണ് താൻ വിചാരിക്കുന്നത് എന്നും പി സി ജോർജ്ജ് പറഞ്ഞു 

പിന്നെ 134 സീറ്റിന് വേണ്ടിയുള്ള മത്സരമാണ് ഉള്ളത് . യുഡിഎഫ് അനുകൂല നിലപാടാണ് തനിക്കുള്ളത്. ജനാധിപത്യ വിശ്വാസി എന്ന നിലയിൽ പാർട്ടി കമ്മിറ്റികളിൽ യുഡിഎഫ് എന്നുള്ള നിലക്ക് ആണ് സംസാരിക്കുന്നത്. ജനാധിപത്യ വിശ്വാസികൾ എന്ന നിലയിലാണ് പ്രവർത്തനങ്ങളും . എന്നാൽ യുഡിഎഫ് ൻ്റെ ആട്ടും തുപ്പും കേൾക്കാൻ തനിക്ക് കഴിയുകയില്ലന്നും PC ജോർജ് പറഞ്ഞു.



വനിതാ കമ്മീഷനെതിരെ പിസി ജോർജ് ശക്തമായി പ്രതികരിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് മാനസിക രോഗത്തിനുള്ള ചികിത്സ നൽകണമെന്നണ് സർക്കാരിനോട് തനിക്ക് ആവശ്യപെടാനുള്ളത്. അതുവരെ കമ്മീഷൻ പ്രവർത്തനം നിർത്തിവെക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

സുഹൃത്ത് ബന്ധം രാഷ്ട്രീയ മൽസരത്തിന് തടസമല്ല. ക്രൈസ്തവനായ പിസി ജോർജ് പിതാവിനെ അപമാനിക്കരുത് എന്ന് പറഞ്ഞത് ആർക്കും ഇഷ്ടപ്പെട്ടില്ല . കന്യാസ്ത്രീ എന്ന പദം അവർക്ക് ചേരുകയില്ല സ്ത്രീ എന്ന പദം ആണ് അവർക്ക് യോജിക്കുന്നത് എന്നും പി സി ജോർജ് വ്യക്തമാക്കി

Post a Comment

0 Comments