Latest News
Loading...

പാലായില്‍ കൂടുതല്‍ ഭിക്ഷാടകരെ പിടികൂടി നഗരസഭ

പാലാ നഗരം ഭിക്ഷാടക മുക്തമാക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്ന് നഗരസഭാ നേതൃത്വം. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞവരെ പിടികൂടിയതിന് പിന്നാലെ ഇന്നലെ രാത്രിയിലും നടപടികളുണ്ടായി. 12-ഓളം പേരെയാണ് നഗരസഭാധികൃതര്‍ പിടികൂടി മരിയസദനത്തിലേയ്ക്ക് മാറ്റിയത്. 

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ കെട്ടിടങ്ങളുടെ പരിസരത്ത് കിടന്നുറങ്ങിയവരെ രാത്രിയില്‍തന്നെ നഗരസഭയുടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോവിഡ് പരിശോധ നടത്തി. എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചശേഷം മരിയസദനത്തിലേയ്ക്ക് മാറ്റി. 

നഗരത്തില്‍ നിന്നും അലഞ്ഞുതിരിയുന്നവരെയും ഭിക്ഷാടകരെയും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. ഇത്തരം നടപടികള്‍ തുടരുന്നതോടെ ഇത്തരക്കാര്‍ കൂടുതലായി നഗരത്തിലെത്തുന്നതിന് അറുതിയാകുമെന്നും നഗരസഭ പ്രതീക്ഷിക്കുന്നുണ്ട്.

Post a Comment

0 Comments