Latest News
Loading...

വാർഡുസഭയിൽ പങ്കെടുക്കാൻ എം എൽ എ എത്തിയത് നാട്ടുകാർക്ക് കൗതുകമായി

പാലാ: വാർഡുസഭയിൽ അപ്രതീക്ഷിതമായി എം എൽ എ എത്തിയപ്പോൾ നാട്ടുകാർക്കു കൗതുകവും ആകാംക്ഷയും. പാലാ നഗരസഭ എട്ടാം വാർഡ് കൊച്ചിടപ്പാടി വാർഡ് സഭയിൽ പങ്കെടുക്കാനാണ് മാണി സി കാപ്പൻ എം എൽ എ എത്തിയത്. കൊച്ചിടപ്പാടി പൈകടാതുതലയത്തിലായിരുന്നു വാർഡ്സഭ.

വാർഡുസഭയിൽ പങ്കെടുത്ത എം എൽ എ യ്ക്കു മുന്നിൽ വിവിധ ആവശ്യങ്ങൾ വാർഡ് കൗൺസിലർ സിജി ടോണി തോട്ടം ഉന്നയിച്ചു. കൊച്ചിടപ്പാടിയിലെ പഴയ പി ഡബ്ള്യൂ ഡി റോഡ് തകർന്നു കിടക്കുന്നതും മണ്ണാറാകത്ത് റോഡിൽ തടയണയോടു കൂടിയ പാലം നിർമ്മിച്ചു ഭരണങ്ങാനം പഞ്ചായത്തുമായി ബന്ധിപ്പിക്കണമെന്ന കാര്യവും എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് എം എൽ എ വാർഡു സഭയിൽ ഉറപ്പു നൽകി. ഏതൊരാവശ്യത്തിനും തന്നെ നേരിട്ടു സമീപിക്കാമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഹാജർ പുസ്തകത്തിൽ ഒപ്പു രേഖപ്പെടുത്തിയശേഷമാണ് എം എൽ എ മടങ്ങിയത്.

മാണി സി കാപ്പൻ എം എൽ എ എന്ന നിലയിൽ ആദ്യമായിട്ടാണ് ഒരു വാർഡ് സഭയിൽ പങ്കെടുക്കുന്നത്. വാർഡുസഭയുടെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് കൗൺസിലർ സിജി ടോണി തോട്ടം പറഞ്ഞു.

വാർഡ് സഭയിൽ നഗരസഭാധ്യക്ഷൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയും പങ്കെടുത്തു.  സിജി ടോണി തോട്ടം അധ്യക്ഷത വഹിച്ചു. ടോണി തോട്ടം, വാർഡുസഭ കോ ഓർഡിനേറ്റർ വിനീത തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments