Latest News
Loading...

ലൈഫ് മിഷൻ പദ്ധതി പ്രഖ്യാപനം നടത്തി

 

കേരളസർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച 2,50,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമവും 2021 ജനുവരി 28, വ്യാഴാഴ്ച രാവിലെ 11- ന് ബഹു. കേരള മുഖ്യമന്ത്രി ഓൺ ലൈനായി നിർവഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു  ജില്ലാ കളക്ടർ അഞ്ജന എസ്. ന്റെ ആശംസപ്രസംഗവും ഓൺലൈനായി ലഭിച്ചു. 

പാലാ നഗരസഭതലത്തിൽ പൂർത്തീകരിച്ച 126 വീടുകളുടെ പ്രഖ്യാപനം നഗരസഭ ചെയർമാൻ ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സിജി പ്രസാദ്‌ അധ്യക്ഷയായിരുന്നു.ഹെൽത്ത്‌ സൂപ്പർവൈസർ  എം. കെ മുകുന്ദൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു 

തുടർന്ന് ഹെൽത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബൈജു കൊല്ലംപറമ്പിൽ , ശ്രീമതി ബിന്ദു മനു(ക്ഷേമ കാര്യം ) ശ്രീമതി നീന ജോർജ്(പൊതുമരാമത്ത്) ശ്രീ തോമസ് പീറ്റർ (വിദ്യാഭ്യാസ കലാ കായിക കാര്യം )പ്രൊഫ. സതീഷ് ചൊള്ളാനി എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments