Latest News
Loading...

ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം: കിസാൻ കോൺഗ്രസ് ധർണ്ണ നടത്തി

കേന്ദ്ര സർക്കാരിന്റെ കാർഷിക കരിനിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരതീയ കിസാൻ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ഹെഡ് പോസ്റ്റ്ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. പുതിയ കാർഷിക കരിനിയമങ്ങൾ പൂർണ്ണമായും പിൻവലിക്കണം എന്ന് കിസാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.

ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ചുകൊണ്ട് കർഷക സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽ കിസാൻ കോൺഗ്രസ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കർഷകരുടെ പിന്നിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കും.ചാരന്മാരെ കയറ്റി സമരത്തിൽ അക്രമം നടത്തുന്നത് സർക്കാരാണ്.ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. കർഷകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കേന്ദ്ര സർക്കാർ നടപടി ലജ്ജാകരമാണ്. ഇത് തിരുത്താൻ തയ്യാറാകണം. 

ഭാരതീയ കിസാൻ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സോണി ഓടിച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാലാ ബ്ലോക്ക് സെക്രട്ടറി ഷോജി ബോബി, ജോൺസൺ നെല്ലുവേലിൽ,ബെന്നി നെല്ലിക്കൽ,ജോസ് മൂലയിൽ, ശശിധരൻ നായർ നെല്ലാലയിൽ, ജോർജ്ജ് പഴേപറമ്പിൽ,ജോയി കല്ലക്കുളം, തങ്കച്ചൻ ഓടയ്ക്കൽ,ബിജു കണ്ണംചിറ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments