Latest News
Loading...

കോട്ടയത്ത് വീണ്ടും കഞ്ചാവുമായി യുവാവ് പിടിയിൽ


ജില്ലയില്‍ കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പ ,പുത്തൻപുരക്കൽ എബിൻ ജോസഫിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധി നഗർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ച 20 പൊതി കഞ്ചാവും കണ്ടെടുത്തു. 

ആർപ്പൂക്കര, മണലേപ്പള്ളി, കരിപ്പ ഭാഗങ്ങളിൽ യുവാക്കൾ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്നതായി ജില്ലാ പോലിസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് എബിനെ കുറിച്ച് സൂചന ലഭിച്ചത് തുടർന്ന് ഇയാളെ നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇന്നലെ ഇയാളെ പരിശോധിച്ചപ്പോൾ കച്ചവടത്തിനായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. 

ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. വിനോദ് പിള്ളയുടെ നിർദ്ദേശപ്രകാരം ഗാന്ധിനഗർ എസ് .എച്ച്. ഓ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ പ്രശോഭ്, ഷാജി, അനിൽ എ.കെ, സജി എം.പി, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനീഷ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അനീഷ് വി.കെ, അജയകുമാർ കെ.ആര്‍ ,ഷിബുപി.എം എന്നിവരാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ചിങ്ങവനത്ത് 8 കിലോ കഞ്ചാവുമായി 3 പേരെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു

#Kottayam_District_Police

Post a Comment

0 Comments