Latest News
Loading...

ജനമൈത്രി ഭവനത്തിന് കല്ലിട്ടു

ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ പനച്ചിപ്പാറ മൂന്നാനപ്പള്ളിയിൽ ഉഷ ചേച്ചിയ്ക്കും മകൾ സുചിത്രയ്ക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കോട്ടയം ജില്ലാ നാർ ക്കോട്ടിക്ക് സെൽ DYSP യുംജനമൈത്രി നോഡൽ ഓഫീസറുമായ വിനോദ് പിള്ള അവർകൾ വീടിന് തറക്കല്ലിട്ടു . 

പാലാ DYSP സാജു വർഗ്ഗീസ്, SHO പ്രസാദ് അബ്രാഹം വർഗ്ഗീസ് SI അനുരാജ് M H ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ശ്രീ' ജോർജ്ജ്, ജനമൈത്രി അസിസ്റ്റൻറ് നോഡൽ ഓഫീസർ SI സരസിജൻ PRO ജോസഫ് ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. 

ഭർത്താവ് മരണപെട്ട് പോയതോടെ മൂന്ന് പെൺകുട്ടികളുമായി കൂലിവേല ചെയ്ത കഴിഞ്ഞിരുന്ന ഉഷ ചേച്ചി ഉണ്ടായിരുന്ന ചെറിയ വീടും സ്ഥലവും വിറ്റ് രണ്ട് പെൺമക്കളെ വിവാഹം കഴിച്ച് അയച്ചു.വീടില്ലാതെ വാടക വീടുകളിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഉഷ ചേച്ചിയുടെ അമ്മ നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് ജനമൈത്രി ഭവനം ഇവർക്കായി നിർമ്മിക്കുന്നത് .ബീറ്റ് ഓഫീസർമാരായ ASI ബിനോയി 'CPO ദിലീപ് എന്നിവർ ജനമൈത്രി ഭവന സന്ദർശന സമയത്താണ് ഉഷ ചേച്ചിയുടെ അവസ്ഥ മനസ്സിലാക്കി മേലുദ്യോഗസ്ഥരുടെ ശ്രദ്ധയൽപ്പെട്ടുത്തിയത്.

തുടർന്ന് വീട് നിർമ്മാണത്തിന് സുമനസ്സുകളെ സമീപിച്ചപ്പോൾ ബ്രില്യന്റ് ഡയറക്ടർ: ശ്രീ' ജോർജ്ജ് സാർ വീട് നിർമ്മാണ ചെലവ് ഏറ്റെടുത്തു ബ്ലഡ് ഫോറം അംഗം  .റഫീക്ക്' കേരള ഫോട്ടോഗ്രാഫ് അസോസിയേഷൻ, പ്രതിനിധി ശ്രീ' സന്തോഷ് ജനസമിതി അംഗങ്ങളായ ജോഷി ജോസഫ്, P P നൗഷാദ്, ബിനു സെബാസറ്റ്യൻഎന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments