Latest News
Loading...

എഫ്ബിഎൽ ന് ആവേശകരമായ പരിസമാപ്തി.



ഈരാറ്റുപേട്ട: കായികാ വേഷങ്ങളുടെ ഈ രാറ്റുപേട്ടയിലെ നെടുംതൂണായി മാറിക്കൊണ്ടിരിക്കുന്ന ഫ്രൈഡേ ക്ലബ്ബിൻറെ മൂന്നാമത് ഇൻട്രാ ക്ലബ്ബ് ടൂർണമെൻറ് എഫ്ബിഎൽ. മുഴുവൻ കളിക്കാരെയും 3 ടീമുകളായി തിരിച്ച് ഓരോരുത്തർക്കും മത്സരത്തിന്റെ  അവസാനം വരെയും ഭാഗമാകുവാൻ കഴിയുന്ന രീതിയിലാണ് ടൂർണമെൻറ് ക്രമീകരിച്ചിരുന്നത്.

 ഫ്രൈഡേ ക്ലബ് ഡയറക്ടറായ ഷഹീർ കണ്ടത്തിൽ ആയിരുന്നു  മത്സരങ്ങളുടെ കോഡിനേറ്റർ.  മൂന്നു ദിവസങ്ങളിലായി നടന്ന ടൂർണമെൻറ് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

 വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് മുഖ്യാതിഥിയായി  പങ്കെടുത്തു. ഫൈനലിലെത്തിയ ഇരുടീമുകൾക്കും ഉള്ള സമ്മാനവിതരണവും അദ്ദേഹം നടത്തി. റെഡ് ക്ലബ് മാനേജിങ് ഡയറക്ടർ അജ്മൽ പാറനാനി അധ്യക്ഷതവഹിച്ചു. ഫ്രൈഡേ ക്ലബ് ക്ലബ് ഡയറക്ടറായ ഷഹീർ കണ്ടത്തിൽ സ്വാഗതവും സഹിന ശരീഫ് നന്ദിയും അർപ്പിച്ചു.


Post a Comment

0 Comments