Latest News
Loading...

നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച നായയ്ക്ക് പേ രോഗം സ്ഥിരീകരിച്ചു


ഈരാറ്റുപേട്ടയിൽ 2 കുട്ടികളടക്കം 11 പേരെ കടിച്ച് പരിക്കേൽപിച്ച നായയ്ക്ക് പേ രോഗം ഉള്ളതായി സ്ഥിരീകരിച്ചു.  തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർ നടപടികൾ ചർച ചെയ്യാൻ നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു.

കടിയേറ്റവരെ ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് കുത്തിവയ്പ് നല്കിയിരുന്നു. പേരോഗം സ്ഥിരീകരിച്ചതോടെ ആവശ്യമായി വരുന്ന തുടർ ചികിത്സകൾക്ക് ഇവിടെ തന്നെ സൗകര്യമൊരുക്കും. ആർഡിഒയാവും നടപടികൾ ഏകീകരിക്കുക.


നഗരസഭാ പരിധിയിലെ തെരുവുനായ്ക്കളെ പിടികൂടാൻ നടപടി സ്വീകരിക്കും. കടനാട് നിന്നും ഇതിനായി സംഘത്തെ എത്തിക്കും. നായ്ക്കളെ കൊല്ലാൻ അനുമതി ഇല്ലാത്തതിനാൽ പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തി പിടിക്കുന്ന സ്ഥലത്ത് തന്നെ തിരികെ വിടാനാണ് തീരുമാനം.

നഗരത്തിലെ മാലിന്യ പ്രശ്നവും നായകൾ പെരുകുന്നതിന് കാരണമാകുന്നുണ്ട്. നഗരസഭ മാലിന്യ സംഭരണം നടത്തിയിട്ടും ഇത്രയധികം വേസ്റ്റ് എത്തുന്നത് പരിശോധിക്കുമെന്നു ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.

Post a Comment

0 Comments