Latest News
Loading...

ഇന്ധനവില വർദ്ധനവ്; പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതുന്നു

ഇന്ധനവില വർദ്ധനവ്; എൻസിപി കലാസംസ്കൃതി പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതുന്നു

പാലാ: കൊവിഡ് 19 എന്ന മഹാമാരികൊണ്ട് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിൽ നട്ടം തിരിയുകയാണ് രാജ്യത്തെ ജനങ്ങൾ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻസിപിയുടെ കലാ -സാംസ്കാരിക സംഘടനയായ ദേശീയ കലാ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് പ്രവർത്തകർ രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതും. 

ഈ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ ആദ്യ ഒപ്പ് രേഖപ്പെടുത്തി നിർവ്വഹിക്കും. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബെന്നി മൈലാടൂർ, എം ആർ രാജു, അഡ്വ. ബേബി ഊരകത്ത്, മാർട്ടിൻ മിറ്റത്താനി, ജോർജ്ജ് തോമസ്, രതീഷ് വള്ളിക്കാട്ടിൽ, ജോഷി ഏറത്ത് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Post a Comment

0 Comments