Latest News
Loading...

ഓട്ടോറിക്ഷകൾക്ക് സൗജന്യമായി ഇന്ധനം അടിച്ചു നൽകി ഇന്ധന വിലയ്ക്കെതിരെ പ്രതിഷേധം



പാലാ: പെട്രോളിന്റെയും ഡീസലിന്റെയും ക്രമാതീതമായ വില വർദ്ധനവുമൂലം നട്ടം തിരിയുന്ന കേരള ജനതയെ രക്ഷിക്കുവാൻ വ്യത്യസ്ത സമരം നടത്തി എൻസിപി ദേശീയ കലാ സംസ്കൃതി പാലാ ബ്ലോക്ക് കമ്മിറ്റി ശ്രദ്ധേയമായി. ഒരു വശത്ത് കൊവിഡ് മഹാമാരിയും മറുവശത്ത് ഇന്ധനത്തിന്റെ വിലക്കയറ്റവും കാരണം ജനങ്ങൾ കഷ്ടതയിലേക്ക് തള്ളപ്പെടുന്ന അവസ്ഥയാണുള്ളത്. 

കേന്ദ്ര സർക്കാരിന്റെ തെറ്റായ ഈ നയങ്ങൾക്കെതിരെ പാലായിൽ ഓട്ടോ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങായി അവരുടെ ഓട്ടോറിക്ഷകളിൽ സൗജന്യമായി ഇന്ധനം അടിച്ചു കൊടുത്തു. പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ദേശീയ കലാ സംസ്കൃതി സംസ്ഥാന സെക്രട്ടറി ബെന്നി മൈലാടൂർ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം ചാലി പാലാ ആദ്യ ഓട്ടോറിക്ഷയിൽ ഇന്ധനം നിറച്ച് ഉദ്ഘാടനം ചെയ്തു. 

എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ടി മാത്യു, പാലാ പൗരസമിതി പ്രസിഡന്റ് ജോയി കളരിയ്ക്കൽ, എൻ എൽ സി ജില്ലാ വൈസ് പ്രസിഡന്റ് മാർട്ടിൻ മിറ്റത്താനി, സതീഷ് കല്ലക്കുളം, സന്തോഷ് പുളിക്കൽ, മണി വള്ളിക്കാട്ടിൽ, ജോഷി ഏറത്ത്, രതീഷ് വള്ളിക്കാട്ടിൽ, കെ ആർ അശോകൻ, വിജയകുമാർ ഏഴാച്ചേരി, റ്റി വി ജോർജ്ജ്, ജോസ് തെങ്ങുംപിള്ളി, ശ്രീജിത്ത് മൈലയ്ക്കൽ, ജോമി ഇല്ലിമൂട്ടിൽ, മാത്യു ചിറകണ്ടം, ബാബു മുത്തോലി, ജോസ് കുന്നുംപുറം, അഡ്വ.ബേബി ഊരകത്ത്, വി കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

സമരത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ രക്തം കൊണ്ട് കത്തെഴുതി പ്രധാനമന്ത്രിയ്ക്ക് അയയ്ക്കുന്ന പരിപാടി അടുത്ത ആഴ്ച തന്നെ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments