Latest News
Loading...

മേലുകാവ് ടോറസ് അപകടം നഷ്ടപരിഹാരം ഒത്തുതീർപ്പിലേയ്ക്ക്

മേലുകാവ്: കാഞ്ഞിരം കവലയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്സി ജെയിംസിൻ്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ തീരുമാനമായി.

          ഭവനത്തിലും തുടർന്ന് എം എൽ എ മാണി സി കാപ്പൻ്റെ അദ്ധ്യക്ഷതയിൽ മേലുകാവ് മറ്റം പോലീസ് സ്റ്റേഷനിലും നടന്ന ചർച്ചയെ തുടർന്നായിരുന്നു ഇത്. ഇത് സംബന്ധിച്ച ഉടമ്പടി നാളെ 10 മണിക്ക് മേലുകാവ് പോലീസ് സ്റ്റേഷനിൽ നടക്കും.

      ചർച്ച നടക്കുന്ന തക്കത്തിനിടയിൽ നാട്ടുകാർ തടഞ്ഞിട്ട ടോറസ് ലോറികൾ ഉടമകൾ കൊണ്ടുപോകാൻ തുടങ്ങിയത് നേരിയ സംഘർഷത്തിനിടയാക്കി.എം എൽ എ മാണി സി കാപ്പൻ ടോറസിൻ്റെ താക്കോൽ ഊരി വാങ്ങി ഈ ശ്രമം തടഞ്ഞത് ശ്രദ്ധേയമായി.

വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ, ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ എത്തി ഇന്ന് വിലയിരുത്തും.20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് അനുമാനിക്കുന്നു. ഇൻഷ്വറൻസ് തുകയ്ക്ക് പുറമെ നഷ്ടമുണ്ടായതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കും.

ഒപ്പം പൂർണമായി തകർന്ന രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിൻ്റെയും ഇൻഷ്വറൻസ് തുകയ്ക്ക് പുറമെയുള്ള തുക ടോറസ് ഉടമയും വഹിക്കും. വീട് പുനർ നിർമ്മിക്കുന്നതു വരെ ചിലവാകുന്ന 3 മാസത്തേയ്ക്ക് വാടക ഇനത്തിൽ 20000 രൂപയും നഷ്ടപരിഹാരമായി നല്കും.

  മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റ്റി.ജെ ബെഞ്ചമിൻ തടത്തി പ്ളാക്കൽ,മേലുകാവ് സർക്കിൾ ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, മേലുകാവ് രണ്ടാം വാർഡ് മെമ്പർ പ്രസന്ന സോമൻ, എം എ സി എസ് പ്രസിഡൻ്റ് ജോസഫ് ജേക്കബ് , ജന പ്രതിനിധികൾ എന്നിവർ മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നല്കി. ഇനിയൊരു അപകടം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ.
ചർച്ചയിൽ തീരുമാനമായതിനെ തുടർന്ന് . നാട്ടുകാർ തടഞ്ഞ ടോറസ് വാഹനങ്ങൾ ഓടി തുടങ്ങി.

Post a Comment

0 Comments