Latest News
Loading...

പനച്ചിപ്പാറ വില്ലേജ് ഓഫിസിന് മുന്നിൽ കാർ അപകടം

പനച്ചിപ്പാറ വില്ലേജ് ഓഫിസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ട് കാർ ഇടിച്ചു കയറി. പൂഞ്ഞാർ ഭാഗത്ത്‌ നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക്‌ വന്ന സ്വിഫ്റ്റ് കാർ ഇടിച്ചു കയറുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ വൈദ്യുതി പോസ്റ്റിലിടിച്ചു പോസ്റ്റ്‌ ഒടിഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞു 3.30 ഓടെ യാണ് സംഭവം. ആർക്കും പരിക്കുകളില്ല.

കെ എസ് ഇ ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിചേധിച്ചു ലൈൻ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നൃത്തധ്യാപകനായ പാതാമ്പുഴ സ്വദേശി ജോസിന്റെ കാറിലേക്കാണ് ഇടിച്ചു കയറിയത്. അമ്പരനിരപ്പെൽ പുല്ലാട്ട് വാവച്ചന്റെ കാർ ആണ് അപകടത്തിൽ പെട്ടത്.



സ്വിഫ്റ്റ് കാറിനുള്ളിൽ റബർ പാലാണ് ഉണ്ടായിരുന്നത്. അപകടത്തിൽ വാഹനത്തിനുള്ളിലും റോഡിലും റബർ പാൽ തെറിച്ചു വീണു.




Post a Comment

0 Comments