മൂന്നിലവ് : കുടുംബശ്രീ മിഷൻ കോട്ടയം ജില്ല മൂന്നിലവ് സിഡിഎസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ (ഏപ്രിൽ11, 12, 13 )ശനി ,ഞായർ ,തിങ്കൾ ദിവസങ്ങളിൽ കുടുംബശ്രീ ഓഫീസിന് മുൻവശത്ത് വിഷു വിപണി പ്രവർത്തനം ആരംഭിക്കുന്നതാണ് .ശനിയാഴ്ച രാവിലെ 11:30 ന് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സെനിനാമ്മ കെ ബി ഉദ്ഘാടനം ചെയ്യുന്നതും സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി.ബീന റോയ് അധ്യക്ഷത വഹിക്കും.
.പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ചെറുതും വലുതും ആയ കർഷകരെ ഉൾപ്പെടുത്തിയാണ് വിഷരഹിത പച്ചക്കറികൾ, വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകൾ,വിവിധ തരം പലഹാരങ്ങൾ പായസം ,ഇഞ്ചി, മഞ്ഞൾ വിത്തുകൾ കുടുംബശ്രീയുടെ പല പ്രൊഡക്ടുകൾ എന്നിവയാണ് വിഷു ചന്തയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .വിഷുവിന് വിഷരഹിത ഉൽപ്പന്നങ്ങൾക്കും ജൈവ പച്ചക്കറികൾക്കും ഒപ്പം ഒരു വിഷുക്കാലം ആഘോഷിക്കണം എന്ന് ചിന്തയോടെയാണ് ഇത്തവണ വിഷു ചന്ത നടത്തുന്നത് .
ചെറുകിട കൃഷിക്കാർക്കും ഫുഡ് പ്രോഡക്റ്റ് സംരംഭകർക്കും മറ്റും ഒരു പ്രോത്സാഹനത്തിന്റെ ഭാഗം കൂടിയാണിത് .ഇതുപോലുള്ള ചന്തകൾ കുടുംബശ്രീ നടത്തുന്നത് ഇടനിലക്കാരില്ലാതെയും ലാഭം എടുക്കാതെയുമാണ് . കൃഷി കർഷകർ വേണ്ടെന്ന് വയ്ക്കുന്ന സാഹചര്യത്തിൽ ഇതുപോലുള്ള കൃഷിക്കാർക്കും ചെറുകിട സംരംഭകർക്കും ഈ പ്രോഗ്രാം ഒരു ആശ്വാസമാണെന്ന് സിഡിഎസ് ചെയർപേഴ്സൺ ബിന റോയ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments