Latest News
Loading...

ഇടതു പക്ഷം പരാജയപ്പെട്ടിടത്തു നിന്നും തുടങ്ങും . വി.ഡി.സതീശന്‍.



കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതു ഭരണം കേരളത്തെ മുച്ചൂടം മുടിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആരോഗ്യ മേഘല പൂര്‍ണമായും. വെന്റിലേറ്ററിലായി. വിദ്യാഭ്യസ രംഗം കുത്തഴിഞ്ഞു.
അഴിമതിയും ദൂര്‍ത്തും കൊള്ളയും മുഖമുദ്രയാക്കിയവരാണിത്.  നമ്പര്‍ വണ്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന് ഓപ്പറേഷന് വിധേയരാകേണ്ടിവരുന്ന പാവപ്പെട്ടവന് വയറ്റില്‍ കത്രികയുമായി മടങ്ങിവരേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കൈക്ക് പരിക്ക് പറ്റി ചികിത്സക്ക് പോയ ഒരു പിഞ്ചുകുട്ടിക്ക് തന്റെ കൈ തന്നെ. നഷ്ടപ്പെട്ട അവസ്ഥ. എന്നിട്ട് ആ കുട്ടിയെ തിരിഞ്ഞ് പോലും നോക്കാത്ത സര്‍ക്കാര്‍ സംവിധാനം. ഇവര്‍ പാടെ പരാജയപ്പെട്ട ആരോഗ്യ സംവിധാനത്തെ പരിഷ്‌ക്കരണങ്ങളിലൂടെ ലോകാത്തര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ്. യു.ഡി.എഫ്. നയം. ഇതിന് വേണ്ടി ഇരുന്നൂറിലേറെ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍. പഠനമാരംഭിച്ചു കഴിഞ്ഞു. യു.ഡി.എഫ് അധികാരമേറ്റാല്‍ പ്രധാന മുന്‍ ഘടന ആരോഗ്യ മേഖലക്കായിരിക്കുമെന്നും വി.ഡി സതീശന്‍ ഈരാറ്റുപേട്ടയില്‍ പറഞ്ഞു. 


ഇന്ന് ഉന്നത വിദ്യഭ്യസം നേടാനും തൊഴില്‍ നേടാനും കുട്ടികള്‍ ലക്ഷങ്ങള്‍ മുടക്കി പുറംനാടുകളിലേക്ക് പോകുന്നു. അവരെ കേരളത്തില്‍ തന്നെ നിര്‍ത്തി വിദ്യാഭ്യസവും തൊഴിലും ലഭ്യമാക്കുന്ന നൂതന പദ്ധതിയും യു.ഡി.എഫ്. ഉറപ്പു നല്‍കുന്നു. സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആവുമ്പോള്‍ അവര്‍ വര്‍ഗിയത പടര്‍ത്തി ഭിന്നത സൃഷടിക്കുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി. ചെയ്യുന്ന അതേ പണി ഇവിടെ സി.പി.എമ്മും. അനുവര്‍ദ്ധിക്കുന്നു. യു.ഡി.എഫ് ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇവിടെ മതേതരത്വം നിലനില്‍ക്കണം. പിണറായിക്കും സതീശനും ശേഷവും കേരളമുണ്ടാവും. ഉണ്ടാകണം. അടുത്ത തലമുറക്ക് വേണ്ടി യു.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പില്‍ നൂറില്‍ ഏറെ സീറ്റുകളുമായി അധികാരത്തില്‍ ഏറും. പൂഞ്ഞാറില്‍ നിന്നും ഒരു യു.ഡി.എഫ്.എം.എല്‍.എ. ഉണ്ടാവണം. ഉണ്ടായിരിക്കും. അതിന്റെ വിജയ ആഹ്ലാദത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്നും സതീശന്‍ പറഞ്ഞു. പുതു യുഗ യാത്രക്ക് ഈരാറ്റുപേട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. സതീശന്‍ . 




പോലീസ് സ്റ്റേഷനു മുന്‍വശം എത്തി ചേര്‍ന്ന ജാഥയെ നൂറ് കണക്കിന് യു ഡി.എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബാന്റു മേളങ്ങളും. ചെണ്ടമേളങ്ങളും സ്വീകരണത്തിന് കൊഴുപ്പേകി.  തുടര്‍ന്ന് സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ്. ചെയര്‍മാന്‍ മജു പുളിക്കന്‍ അദ്യക്ഷത വഹിച്ചു. സി.പി. ജോണ്‍, ബെന്നി ബഹ്നാന്‍ എം.പി., അഡ്വ. മുഹമ്മദ് ഷാ, മോന്‍സ് ജോസഫ് എം.എല്‍.എ.. രാജു പി. നായര്‍, തോമസ് കല്ലാടന്‍,  ജോമോന്‍ ഐക്കര, വി.എം. മുഹമ്മദ് ഇല്യാസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ വി.പി. നാസര്‍, സാബു പ്ലാത്തോട്ടം,  പ്രകാശ് പുളിക്കന്‍, അസീസ് ബഡായി, മുഹമ്മദ് ഹാഷിം, അനസ് നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments