കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചുള്ള തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. 10 മണിക്കൂര്‍ സമരം പിന്നിടുമ്പോള്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത്. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു.
റെയില്‍വേ സ്റ്റേഷനിലടക്കം എത്തിയവര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് സാധാരണ നിലയില്‍ തുടരുന്നുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവാണ്. ജോലിക്കെത്തിയവരും സമരാനുകൂലികളും തമ്മില്‍ പലയിടത്തും തര്‍ക്കമുണ്ടായി. എല്ലാവരും പണിമുടക്കുമ്പോള്‍ പലയിടത്തും കരിങ്കാലികള്‍ ഉണ്ടാകാമെന്ന് എളമരം കരീം പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും സമരം കാര്യമായി ബാധിച്ചില്ല. സമരാനുകൂലികള്‍ പലയിടത്തും പ്രകനം നടത്തി.
പാലായിലും സമരം പൂര്‍ണമാണ്. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. മെഡിക്കല്‍ സ്‌റ്റോറുകളും പെട്രോള്‍ പമ്പുകളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് പലയിടത്തും ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടസമില്ലാതെ കടന്നുപോയി. വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളില്ല.
പാലാ നഗരത്തില്‍ ഇടത് സംഘടനകള്‍ പ്രകടനം നടത്തി. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തിയില്ല. ജില്ലയില്‍ സമരം പൂര്‍ണം. കുറവിലങ്ങാട് തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് തടഞ്ഞു. കോട്ടയം ഡിപ്പോയില്‍ ഒരു ബസും സര്‍വ്വീസ് നടത്തിയില്ല. കോട്ടയം നഗരത്തില്‍ ഇടതു സംഘടനകള്‍ പ്രകടനം നടത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




.jpeg)

0 Comments