Latest News
Loading...

ചേർപ്പുങ്കൽ ഫ്രണ്ട്‌സ് വോളി ടൂർണമെന്റ് ഫൈനൽ ഞായറാഴ്ച




ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ഫ്രണ്ട്‌സ് വോളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് ഗ്രൗണ്ടിൽ നടത്തി വരുന്ന വോളിബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 22/02/26 ഞായറാഴ്ച 4.30ന് നടത്തും.  ഫൈനൽ മത്സരത്തിൽ കാഞ്ഞിരപ്പള്ളി സിക്‌സസ്  കൊല്ലപ്പള്ളി സിക്‌സസിനെ നേരിടും. മത്സരത്തിലെ വിജയികൾക്ക് മുൻ ഇന്ത്യൻ താരം അബ്ദുൾ റസാഖ് സമ്മാനവിതരണം നിർവ്വഹിക്കും. ക്ലബ് വൈസ് പ്രസിഡന്റ് പ്രൊഫ. പി.ജെ.  സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. 
തുടർന്ന് അബ്ദുൾ റസാഖ്, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ വോളിബോൾ പലിശീലകരായ നവാസ് വഹാബ്, ലാലു ജോൺ, ജോബി തോമസ്, ബിനോജ് ജോണി എന്നിവരെ ആദരിക്കുന്നു. ശേഷം ഇന്ദ്രവല്ലരി ആൻഡ് സീയോൺ വോയിസിന്റെ ഗാനസന്ധ്യ ഉണ്ടായിരിക്കും.



21/02/26 ശനിയാഴ്ച യൂണിവേഴ്‌സിറ്റി സ്റ്റേറ്റ് താരങ്ങൾ അണിനിരക്കുന്ന വനിതകളുടെ പ്രദർശന മത്സരം ഉണ്ടായിരിക്കുന്നതാണ്

ടൂർണമെന്റിലെ വിജയികൾക്ക് റിജോ ജോസ് നെല്ലിപ്പുഴ സ്‌പോൺസർ ചെയ്യുന്ന 10001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് പി.യു. തോമസ് മെമ്മോറിയൽ 7001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് ചാക്കോച്ചൻ വല്ലൂരിന്റെ ഓർമ്മക്കായി മിന്റോ ജേക്കബ് സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ലഭിക്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments