അവസരങ്ങളും, കഴിവുകളും ഉപയോഗിച്ച് ലോകത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നവരാകണം വിദ്യാർത്ഥികൾ എന്നും, ജീവിത വിജയത്തിന് വിവിധ മേഖലകളുണ്ടെന്നും, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ.
തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കൻ്റെറി സ്കൂളിൽ കരിയർ ദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
.കരിയർ ദിന പ്രവർത്തനങ്ങളുടെ ഭാഗമായി കരിയർ എക്സിബിഷൻ രാവിലെ 9.30 ന് ആരംഭിച്ചു. കോട്ടയം സബ് റീജണൽ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ എം. ആർ രവികുമാർ സെമിനാർ നയിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉപരിപഠനത്തെ സംബന്ധിച്ച ഹ്രസ്വ വിവരണം നടത്തി.
.കൊമേഴ്സ് വിഭാഗം കുട്ടികളുടെ സംരഭകത്വ പരിശീല പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപന ഉടമകളായ ചെയ്സ് ഞള്ളംപുഴ, റ്റി.ഡി ജോർജ്, ജിജിമോൻ മൂലയിൽ, സോണി ഞള്ളംപുഴ, നിഖിൽ ഇമ്മാനുവൽ, ജിജോ ഞള്ളംപുഴ, സജി കുര്യാക്കോസ്, സുകുമാരൻ എസ്, ജോജി ഡോമിനിക് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
സ്കൂൾ മാനേജർ വെരി റവറന്റ് ഡോ.ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജോസ് തോമസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി അമ്മിണി തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോ സെബാസ്റ്റ്യൻ, പി ടി എ പ്രസിഡൻറ് ശ്രീ ജോമോൻ പോർക്കാട്ടിൽ, അധ്യാപകരായ സാബു ജോസഫ്, ആമോദ് മാത്യു എന്നിവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments