SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ല കൺവെൻഷനും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു. SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ കോട്ടയം ജില്ലയുടെ കൺവെൻഷൻ 26/10/2025 ൽ പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുകയുണ്ടായി.
ജില്ല പ്രസിഡണ്ട് K P സന്തോഷ് അവറുകൾ അധ്യക്ഷത വഹിച്ച യോഗം SHR ദേശീയ ചെയർമാൻ M M.ആഷിഖ് ജി കൺവെൻഷൻ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ SHR ന്റെ ദേശീയ വൈസ് ചെയർപേഴ്സൺ M നെസ്ല മുഖ്യ പ്രഭാഷണം നടത്തി .
SHR ദേശീയ കമ്മറ്റി അംഗം ഉണ്ണികുളപ്പുറം സംസ്ഥാന കമ്മറ്റി അംഗങ്ങളായ സ്മിതലൂക്ക്, സജിലാൽ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ജില്ലയിലെ സാധാരണ ക്കാരുടെ ന്യായമായ അവകാശങ്ങൾ നേടി എടുക്കുന്നതിനും , നീതി നിഷേധം എവിടെ ആരുടെ ഭാഗത്തു നിന്ന് കണ്ടാലും അതിന് എതിരെ പ്രതികരിക്കാനും വേണ്ടി വന്നാൽ അത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് നീതി നടപ്പാക്കുന്ന നടപടികൾ കൈകൊള്ളുമെന്ന് യോഗം ഉത്ഘാടനം ചെയ്ത ദേശീയ ചെയർമാൻ അറിയിച്ചു. കൂടാതെ വിദ്യാഭ്യാസ രംഗത്തും, കലാ , കായിക രംഗത്തും കഴിവ് തെളിയിച്ച സംഘടനയുടെ സജീവ പ്രവർത്തകരുടെ മക്കളെ SHR ജില്ലാ കമ്മിറ്റി മെമെന്റോ നൽകി ആദരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments