Latest News
Loading...

നഗരത്തിൽ അന്തിയുറങ്ങിയവരെ മരിയസദനത്തിലേയ്ക്ക് മാറ്റി നഗരസഭ



പാലാ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്നവരെയും യാചകരെയും പുനരധിവാസകേന്ദ്രമായ മരിയ സദനത്തിലേയ്ക്ക് മാറ്റി നഗരസഭ. മുൻസിപ്പൽ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് വിവിധ പ്രദേശങ്ങളിൽ അന്തിയുറങ്ങിയിരുന്നവരെ നീക്കം ചെയ്തത്. രാത്രി 8 മണിയോടെ ആരംഭിച്ച പരിശോധനയിൽ ഒന്നരമണിക്കൂർ കൊണ്ട് 14 പേരെ നീക്കം ചെയ്തു.


.പാലാ കുരിശുപള്ളി കവല, ഓപ്പൺ സ്റ്റേജ്, പഴയ സ്റ്റാൻഡ്, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, തെക്കേക്കര, നഗരത്തിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്നവരെയാണ് നഗരസഭ പിടികൂടിയത്. നഗരസഭയുടെ ആംബുലൻസിൽ കയറാൻ മടി കാണിച്ചവരെ നിർബന്ധപൂർവ്വം കൊണ്ടുപോകേണ്ടി വന്നു. 


.നഗരസഭ ചെയർമാൻ തോമസ് പീറ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ചീരാൻ കുഴി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടികൾ. മരിയസദനത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന ഇവർക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കും. നഗരം യാചകമുക്ത മേഖലയാക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നതതെന്ന് ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു. രാത്രി വൈകിയും പരിശോധന നടപടികൾ തുടരുകയാണ്. 

 
 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments