പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, പാലിയേറ്റീവ് നേഴ്സുമാർ എന്നിവർക്ക് പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ നൽകുന്ന ഓണക്കോടി വിതരണം തീക്കോയി പഞ്ചായത്തിൽ നടന്നു.
.പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആയിരത്തോളം പേർക്കുള്ള ഓണക്കോടി വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. തീക്കോയി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അമ്മിണി തോമസ് അധ്യക്ഷത വഹിച്ചു.
.വാർഡ് മെമ്പർമാരായ ദീപ, രതീഷ്, സെക്രട്ടറി സജി,കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് സാജു പുല്ലാട്ട്, സംസ്ഥാന കമ്മിറ്റി ഡോക്ടർ ജോസ് ആന്റണി കാനാട്ട്, ജോസുകുട്ടി കല്ലൂർ, ബാലകൃഷ്ണൻ തെക്കേടത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments