വഴിക്കടവ് കുരിശുമല റോഡിന്റെ സംരക്ഷണഭിത്തി പൊളിച്ച് പൊതുമരാമത്ത് വകുപ്പ്. ജില്ലാ പഞ്ചായത്തിന്റെ കുളം നിർമാണത്തിനായി കല്ല് ഇറക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ സംരക്ഷണഭിത്തി പൊള്ളിച്ചത്. മൂന്നുവർഷം മുൻപാണ് ഇവിടെ കുളം നിർമ്മാണം ആരംഭിച്ചത്. 15 മീറ്ററോളം നീളത്തിൽ 20 അടി ഉയരത്തിൽ ഉള്ള കെട്ടാണ് പൊളിച്ചത്.
ഇതോടെ റോഡിലൂടെയുള്ള സുഗമമായ വാഹനഗതാഗതത്തിന് തടസ്സം നേരിടുന്ന സാഹചര്യവും ഉണ്ടായി. വലിയ നോമ്പിന്റെ ആരംഭം മുതൽ കുരിശുമലയിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ ആണ് ഇതുവഴി എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈരാറ്റുപേട്ടയിൽ നിന്നും കെഎസ്ആർടിസി ബസ് പ്രത്യേക സർവീസ് നടത്തുന്നുണ്ട്. ഇതിനിടയാണ് വഴിയിൽ അപകടകരമായ സാഹചര്യം ഉണ്ടാകുന്ന രീതിയിൽ സംരക്ഷണഭിത്തി പൊള്ളിച്ചത്
30 അടിയോളം ഉയരത്തിലാണ് സംരക്ഷണഭിത്തില്ലാത്ത അവസ്ഥയുള്ളത്. കുളം നിർമ്മാണത്തിലും വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട് ഇതിനാലാണ് പണി വൈകുന്നതെന്ന് ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
നാൽപ്പതാം വെള്ളിയാഴ്ചയും ദുഃഖവെള്ളിയാഴ്ചയും കുരിശുമലയിലേക്ക് എത്തുന്നത് ആയിരങ്ങളാണ്. സംരക്ഷണഭിത്തി തകർത്തതോടെ ഈ വഴിയുള്ള യാത്ര അപകടാവസ്ഥയിൽ ആയിരിക്കുകയാണ്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments