Latest News
Loading...

കേന്ദ്രമന്ത്രി സുരേഷ് ഗോപി അരുവിത്തുറ പള്ളി സന്ദർശിച്ചു.



കേന്ദ്രമന്ത്രി സുരേഷ് ഗോപി അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി പ്രാർത്ഥിച്ചു. രാവിലെ 11 മണിയോടെ പള്ളിയിൽ എത്തിയ മന്ത്രിയെ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അസി. വികാർ ഫാ. ജോസഫ് ക ദളിയിൽ, കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു.




കെടാവിളക്കിൽ എണ്ണയൊഴിച്ച ശേഷം പള്ളിയിൽ കയറി അരുവിത്തുറ വല്യച്ഛന്റെ തിരു സ്വരൂപത്തിന് മുന്നിൽ പ്രാർത്ഥിച്ചു പുറത്തു വന്ന മന്ത്രിക്ക് അരുവിത്തുറ വല്യച്ഛന്റെ രൂപം പള്ളി വികാരിയും മറ്റു ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു. 






ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ , ഫാ. ജോസഫ് കദളിയിൽ, ഫാ. ബിജു കുന്നക്കാട്ട്, ബി ജെ പി നേതാവും മുൻ എം എൽ എ യുമായ പി സി ജോർജ്, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ്, മധ്യ മേഖലാ പ്രസിഡന്റ്‌ എൻ ഹരി, ജില്ലാ ഉപാധ്യക്ഷ മിനർവ്വ മോഹൻ, ജില്ലാ കമ്മിറ്റിയംഗം ആർ. സുനിൽകുമാർ, ബിൻസ് മാളിയേക്കൽ, ശ്രീകാന്ത് എം എസ്, സുരേഷ് ഇഞ്ചയിൽ, ജോസ് ഫ്രാൻസിസ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments