വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും സ്നേഹ വിരുന്നും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ചക്ക, മാങ്ങ കപ്പ, കാച്ചിൽ, ചേന, വാഴയ്ക്ക എന്നിവ കൊണ്ടും നാടൻ പച്ചക്കറികൾ, ഇലക്കറികൾ, വിവിധ ഫലങ്ങൾ എന്നിവ കൊണ്ടുമുള്ള നൂറിലധികം വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും തുടർന്ന് അധ്യാപകരോടൊപ്പം പങ്കുവച്ച് കഴിക്കുകയും ചെയ്തു.
കുട്ടികൾക്ക് നാടൻ ഭക്ഷ്യവിഭവങ്ങളോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും പങ്കു വയ്ക്കാനുള്ള മനോഭാവം ഉളവാക്കുന്നതിനും ഇത് ഇടയാക്കി. അധ്യാപകരായ അനു എസ്. ഐക്കര, ലിൻസി മാത്യു, ഹണിമോൾ എസ്, അനു ജോർജ്, സി. ജീന മരിയ ബേബി, സി. ഷീന ജോസഫ്, സി. താര മറിയം ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments