Latest News
Loading...

ഇലക്ഷന്‍ റിസള്‍ട്ട് വന്നിട്ട് ഒരു മാസം. വാടക കിട്ടാതെ ടാക്‌സി വാഹനങ്ങള്‍



2024 ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഉദ്യോഗസ്ഥ തല പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാടുനീളെ ഓടിയ ടാക്‌സി വാഹനങ്ങള്‍ക്ക് ഇതുവരെയും വാടക കിട്ടിയില്ലെന്ന് ആക്ഷേപം. വോട്ടെടുപ്പിന്  ഒരുമാസം മുമ്പ് തന്നെ വാഹനങ്ങള്‍ ഓട്ടം വിളിച്ചെങ്കിലും കയ്യില്‍ നിന്ന് കാശ് എടുത്ത് ഡീസല്‍ അടിക്കേണ്ട ഗതികേടിലായിരുന്നു.   പിന്നീട് പണം പലിശയ്ക്ക്  കടം വാങ്ങി ഡീസല്‍ അടിക്കേണ്ട ഗതികേട് ആയിരുന്നു. വലിയ തുക ദിവസേന കയ്യില്‍ നിന്നും ഇറക്കേണ്ടി വന്നത് ഡ്രൈവര്‍മാരെ വലിയ ബുദ്ധിമുട്ടിലാക്കിയിരുന്നു.   




ഇലക്ഷന്‍ രണ്ടുമൂന്നു ദിവസം മുമ്പാണ് ഡീസല്‍ അടിക്കാന്‍ നിസാര തുക അനുവദിച്ചു നല്കിയത്. ഇലക്ഷന്‍ കഴിഞ്ഞ് കേന്ദ്രമന്ത്രമാരും എംപിമാരുടെ സത്യപ്രതിജ്ഞയുമൊക്കെ കഴിഞ്ഞിട്ടും മീനച്ചില്‍  താലൂക്കില്‍ ഓടിയ വാഹനങ്ങള്‍ക്ക്  ഇതുവരെ വാടക കിട്ടിയിട്ടില്ല. നിത്യവും താലൂക്ക് ഓഫീസില്‍ കയറി ഇറങ്ങി മടുക്കുകയാണ് ഡ്രൈവര്‍മാര്‍. ഇലക്ഷന് വേണ്ടി വാഹനം വിട്ടു നല്‍കിയപ്പോള്‍ കുടുംബത്തിന്റെ താളം തെറ്റിയവരാണ് പലരും.  വരുമാനമില്ലാതെ  ബാങ്കിലെ ലോണ്‍ അടവും  വീട്ടു ചിലവ് നടത്തുന്നതിനും  പലിശക്ക് പണം കടം വാങ്ങേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ട്.  




ഇലക്ഷന്‍ കഴിയുമ്പോള്‍ , വാഹനം ഓടിയ വാടക കിട്ടുമെന്നും അപ്പോള്‍  കടം തിരിച്ചു കൊടുക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ഡ്രൈവര്‍മാര്‍ പലിശക്ക് കടം വാങ്ങിയും കെട്ടുതാലി വരെ പണയം വെച്ച്  ഡീസല്‍ അടിച്ചു ഓടിയത്. എന്നാല്‍ കടക്കെണിയിലായി ഇത്രനാള്‍ കഴിഞ്ഞിട്ടും ഉയല്‍ കുരുക്കിന്റെ പേരില്‍ തുക ലഭിക്കാതെ വലയുകയാണ് ഡ്രൈവര്‍മാര്‍. കോട്ടയത്ത് പണം അനുവദിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ഒപ്പ് ലഭിക്കാത്തത് മൂലമാണ് പണം കിട്ടാന്‍ വൈകുന്നതെന്നാണ് അറിവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments