Latest News
Loading...

ഉന്നത വിദ്യാഭ്യാസം അവസരോൻമുഖമാകണം - ഡോ സ്റ്റാൻലി തോമസ്.




അരുവിത്തുറ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം കൂടുതൽ തൊഴിൽ സൗഹാർദ്ധപരമാകണമെന്ന് കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗം ഡോ സ്റ്റാൻലി തോമസ് പറഞ്ഞു. നൈപുണ്യ വികസനത്തിൻ്റെ സാധ്യത മനസിലാക്കി ബിരുദ കോഴ്സ്സുകൾ രൂപകൽപന ചെയ്യണമെന്നും , രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങൾ കരസ്ഥമാക്കാൻ വിദ്യാർത്ഥികളെ സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. 



അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ സംഘടിപ്പിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം 
'ദീക്ഷാരംഭ് 2024' പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ മിഥുൻ ജോൺ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ശിൽപശാലയുടെ ഭാഗമായി രാജഗിരി കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ നിതീഷ് കുര്യൻ പ്രശസ്ത ചലച്ചിത്ര താരം പ്രശാന്ത് മുരളി എന്നിവർ ക്ലാസ്സുകൾ നയിച്ചു.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments