Latest News
Loading...

ഭരണാധികാരികൾ കർഷകരെ ഗൗനിക്കുന്നില്ല. മാർ ജോസ് പുളിക്കൻ




തിടനാട്. ഭരണാധികാരികൾ കർഷകരെ ഗൗനിക്കു ന്നില്ലെന്നും കാർഷിക മേഖലയിലെ പ്രശനങ്ങളെ അവഗണിക്കുകയാണെന്നും മാർ ജോസ് പുളിക്കൽ.  സീറോ മലബാർ സഭാദിനാഘോഷം തിടനാട് സെ. ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേക പൂർണ്ണമായ കാഴ്ചപ്പാടില്ലാതെയുള്ള കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് പുനപരിശേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



തിടനാട് ടൗണിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്ത റാലിയോടെ പരിപാടികൾ ആരംഭിച്ചു. സമ്മേളനത്തിൽ രൂപതാ വൈസ് പ്രസിഡന്റ് സി എം ജോർജ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ പിതാവ് ഗ്ലോബൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ആൻസമ്മ സാബു എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.. 







റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, റവ. ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, ഫാ. മനു പന്തമാക്കൽ, ആൻസമ്മ സാബു, ജോയി കണിപറമ്പിൽ, സി. എം ജോർജ്, സാജു അലക്സ്, സാബു പൂണ്ടിക്കുളം, ജോൺസൺ ചെറുവള്ളി, പയസ് കവളംമാക്കൽ, ബെന്നി കിണറ്റുകര,എഡ്വിൻ പാമ്പാറ, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തുചാലിൽ, ലിബി മണിമല സാബു പ്ലാത്തോട്ടം, ടോമിച്ചൻ പഴയമഠത്തിൽ, സെബാസ്റ്റ്യൻ കൊള്ളികുളവിയിൽ തുടങ്ങിയവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments