കര്‍ക്കിടക മാസത്തില്‍ രാമപുരം നാലമ്പല ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 16 മുതല്‍ ആഗസ്റ്റ് 16 വരെയാണ് നാലമ്പല ദര്‍ശനം. കലികാല ദോഷപരിഹാരത്തിന് രാമമന്ത്രം ദിവ്യ ഔഷധമാണെന്ന് പൂര്‍വിക വിശ്വാസം ദൃഢീകരിക്കുന്ന കാലഘട്ടമാണ് കര്‍ക്കിടക മാസം കര്‍ക്കിടക മാസത്തില്‍ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുക്കനക്ഷേത്രങ്ങളില്‍ ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്ന പൂര്‍വികാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പല ദര്‍ശനം ഒരേ ദിവസം ഉച്ചഭോജിക്ക് മുന്‍പ് പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം എന്ന വിശ്വാസമാണ് കോട്ടയം ജില്ലയിലെ രാമപുരം നാലമ്പല ദര്‍ശന പ്രാധാന്യം ഏറുവാന്‍ കാരണം.
രാമപുരത്ത് ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്നു കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് ആചാര്യ അനുസരിച്ച് ഉച്ചുപൂജയ്ക്ക് മുന്‍പ് ദര്‍ശനം നടത്തുവാന്‍ കഴിയും രാമനാമത്തില്‍ അറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുക്ക സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ വണങ്ങുന്നതോടെ നാലമ്പല ദര്‍ശനം പൂര്‍ണമാകും. രാമായണമാസമായ കര്‍ക്കിടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത്. ഉദ്ദിഷ്ടകാര്യത്തിനും മുജ്ജന്മദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും സന്താനം എന്നാണ് പൂര്‍വിക വിശ്വാസം.
രാമപുരത്തെ നാലമ്പലങ്ങളുടെ നിര്‍മ്മാണത്തിലും ആചാരാനുഷ്ഠാനങ്ങളിലും സമാനതകള്‍ ഏറെയുണ്ട് നാലു ക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഉഗ്രമൂര്‍ത്തിയായ ഭദ്രകാളി ക്ഷേത്രങ്ങളും ശ്രീരാമസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ഭക്ത ഹാനുമാന്റെ ക്ഷേത്രവും ഇവിടെയുണ്ട് ഈ ക്ഷേത്രങ്ങളിലെ വഴിപാടുകളും പ്രത്യേകതയുണ്ട്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമ്മര്‍പ്പണം, ശ്രീലക്ഷ്മണസ്വാമിക്ക് ചതുര്‍ബാഹു സമര്‍പ്പണം ശ്രീ ഭരതസ്വാമിക്ക് ശംഖ് സമര്‍പ്പണം ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്ര ശ്രീചക്ര സമര്‍പ്പണം എന്നിവയാണ് വഴിപാടുകള്‍ .
നാലു ക്ഷേത്രങ്ങളിലും വരവേല്‍ക്കുന്നതിനും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിനും ഉള്ള ക്രമീകരണങ്ങള്‍ നാലമ്പല്‍ ദര്‍ശന കമ്മിറ്റി ഒരുക്കിയിട്ടുണ്ട് .
മഴ നനയാതെ ക്യൂ നില്‍ക്കുന്നതിന് പന്തല്‍ സംവിധാനങ്ങള്‍ നാല് ക്ഷേത്രങ്ങളിലും ഉണ്ട് . വാഹന പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യം ക്രമീകരിച്ചിട്ടുണ്ട.് അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്. കര്‍ക്കിടക മാസത്തില്‍ ദര്‍ശന സമയം രാവിലെ അഞ്ചുമണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 5 മുതല്‍ 7 30 വരെയും ആണ്. മെഡിക്കല്‍ സൗകര്യവും 4 ക്ഷേത്രത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട് . കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലും നാലമ്പല ദര്‍ശന കമ്മിറ്റിയും സഹകരിച്ച് ജൂലൈ 16 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍ നിന്നും നാലമ്പല തീര്‍ത്ഥാടന യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments