Latest News
Loading...

പോക്സോ കേസിലെ പ്രതിക്ക് 100 വർഷം തടവും പിഴയും.



 പ്രായപൂർത്തിയാകാത്ത പട്ടികജാതി  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  പോക്സോ കേസിലെ പ്രതിക്ക് 100 വർഷം തടവും പിഴയും.  കോട്ടയം കടനാട്, നൂറുമല  ഭാഗത്ത്  മാക്കൽ വീട്ടിൽ ജിനു എം.ജോയ് (36) എന്നയാളെയാണ് 100 വർഷം തടവിനും,1.25 ലക്ഷം രൂപ പിഴയും  ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചത്. ജഡ്ജ്  റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി  പിഴ അടച്ചാൽ  ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. 




ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും,  വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 24.03.2018 മുതൽ 2021 ജനുവരി മാസം വരെ  പ്രതി നിരവധി തവണ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ ആയിരുന്ന ജോസ് കുര്യനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാ ഡിവൈഎസ്പി ആയിരുന്ന ഷാജു ജോസാണ് പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യിൽ ഹാജരായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments