Latest News
Loading...

പേട്രൻസ് ദിനാചരണം സംഘടിപ്പിച്ചു.




 വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുനാൾ ദിനത്തോടനുബന്ധിച്ച് ജൂലൈ 6 ശനിയാഴ്ച ചേന്നാട് സെൻ്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിൽ പേട്രൻസ് ദിനാചരണം നടന്നു. ഹെഡ്മിസ്ട്രസ്സ് സി. സിസി എസ്.എച്ച് മുഖ്യ സന്ദേശം നൽകി. 'പാപത്തേക്കാൾ മരണം' എന്ന മരിയ ഗൊരേത്തിയുടെ ജീവിതവീക്ഷണം കുട്ടികൾ മാതൃകയാക്കണം എന്ന് ഹെഡ്മിസ്ട്രസ്സ് സി. സിസി എസ്.എച്ച് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. 





മരിയ ഗൊരേത്തിയുടെ ജീവിതത്തെ ആവിഷ്കരിച്ചുകൊണ്ട് റോസ്മരിയ ജിബി, ആൽബറ്റ് ജോബി, സോഫിമോൾ ബിജു, അനാമിക ബിജു, എന്നീ വിദ്യാർത്ഥികൾ ചേർന്ന് സംഘടിപ്പിച്ച നിശ്ചല ദൃശ്യം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments