Latest News
Loading...

ഗ്ലോബൽ ക്ലാസ്സ് റൂം - ഫുൾ ബ്രൈറ്റ് അധ്യാപകർ പാലാ സെൻറ് തോമസിൽ .




അമേരിക്കയിലെ ഫുള്‍ ബ്രൈറ്റ് ടീച്ചേഴ്സിന്‍റെ ഗ്ലോബൽ ക്ലാസ്സ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ആമി കാൻട്രെൽ , മരിയ പ്രിസ്റ്റൺ എന്നീ അധ്യാപകർ പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചേർന്നു. ബുധനാഴ്ച വരെ അവർ പാലായിൽ ഉണ്ടാവും. ഫുൾ ബ്രൈറ്റ് ടീച്ചേഴ്സ് സന്ദർശിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് പാലാ സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ.


 ക്ലാസ് റൂം സന്ദർശനം, കുട്ടികളുമായി സംവാദം, സഹ അധ്യാപനം, അമേരിക്കയിലെ വിദ്യാഭ്യാസ രീതികളുടെ അവതരണം, പാഠ്യപദ്ധതികളെ കുറിച്ചുള്ള താരതമ്യ പഠനവും ചർച്ചകളും, പാഠ്യേതര വിഷയങ്ങളിൽ പങ്കെടുക്കൽ, സാംസ്കാരിക യാത്രകൾ എന്നിവ ഈ ദിവസങ്ങളിൽ നടക്കും. 





ജൂലൈ 8 ന് രാവിലെ 10 മണിക്ക് സെൻറ് തോമസ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ അമേരിക്കയിൽ നിന്ന് എത്തിച്ചേർന്ന ഫുൾ ബ്രൈറ്റ് അധ്യാപകർക്ക് ഊഷ്മളമായി സ്വീകരണം നൽകി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. 


തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോക്ടർ ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ റെജിമോൻ കെ മാത്യൂ, ഹെഡ്മാസ്റ്റർ റവ. ഫാ. റെജി തെങ്ങുംപള്ളിൽ, പി.ടി.എ പ്രസിഡൻറ് ഡോക്ടർ ടി.സി തങ്കച്ചൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഡോക്ടർ നിജോയ് പി ജോസ് , ശ്രീ സാബുമോൻ തോമസ് , ശ്രീമതി സുമ മാത്യു , ശ്രീമതി ഷീബ അഗസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments