കാറിനു പിന്നിൽ ബസിടിച്ച് പരിക്കേറ്റ പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനെ എംആർഐ സ്കാനിങ്ങിന് വിധേയനാക്കി. പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാജു ദുരിതനെ പിന്നീട് മരിയൻ സെൻ്ററിലേക്ക് മാറ്റുകയായിരുന്നു. ചെയർമാന്റെ കഴുത്തിനും നെഞ്ചിനും വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് എംആർഐ സ്കാനിങ് നടത്തിയത്.
പാലാ മാർക്കറ്റ് കോംപ്ലക്സിന് മുമ്പിൽ വീട്ടിൽ നിന്നും നഗരസഭ ഓഫീസിലേക്ക് വരും വഴി രാവിലെ 9:30 ഓടെയാണ് അപകടം നടന്നത്. പാലാ രാമപുരം റൂട്ടിൽ ഓടുന്ന ദേവമാതാ ബസ് ആണ് ചെയർമാൻ്റെ വാഹനത്തിന് പിന്നിൽ ഇടിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments