പാലാ നഗരസഭ സ്‌റേറഡിയത്തില്‍ പണം അടച്ച് വ്യായാമത്തിനായി നടക്കുന്നവര്‍ക്കായി ഫോട്ടോ പതിച്ച ഐഡന്‍ റ്റിറ്റി ടാഗ് വിതരണം നടത്തി. ടാഗ് വിതരണംം കഴിഞ്ഞ 3 വര്‍ഷമായി മുടങ്ങി കിടക്കുകയായിരുന്നു. ഒരാള്‍ക്ക് ഒരു വര്‍ഷം 1600 രൂപയും, താത്കാലിക ആവശ്യക്കാര്‍ക്ക് ഒരു മാസം 150 നിരക്കിലും പാസ്സ് കരസ്ഥമാക്കാവുന്നതാണ.് ഇത്തരം പാസുകള്‍ക്ക് 200 രൂപ വേറെ നല്‍കണം. ആവശ്യക്കാര്‍ ഓരോ വര്‍ഷവും ഫീസ് പുതുക്കി നല്‍കേണ്ടതാണ്.
സ്‌റേറഡിയത്തില്‍ പരിശോധന ഉണ്ടായിരിക്കും. നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ സോജന്‍ വര്‍ഗ്ഗീസിന് നല്‍കി ടാഗ് വിതരണ ഉദ്ഘാടനം ചെയ്തു. കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സലര്‍മാര്‍ ജോസിന്‍ ബിനോ, സതി ശശികുമാര്‍ ,ജോസ് ചീരാംകുഴി ,ബിജി ജോ ജോ. സസ്യാ ആര്‍., R0 രൂപേഷ്, റ്റിന്‍ സ്‌മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments