പാലാ റിവര്‍വ്യൂ റോഡിനെ കുരിശുപള്ളി ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന റോഡിലെ തുരുമ്പെടുത്ത് ദ്രവിച്ച ഇരുമ്പ് ഗ്രില്‍ മാറ്റാന്‍ ഒരുമാസമായിട്ടും നടപടിയായില്ല. കഴിഞ്ഞ മാസം 14നാണ് ഇരുമ്പു ഗ്രില്ലിനിടയില്‍ കാല്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കാലിന് സാരമായ പരിക്കേറ്റത്. സ്ഥലം സന്ദര്‍ശിച്ച നഗരസഭാ ചെയര്‍മാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിഡബ്ല്യുഡി ഭാഗത്ത് നിന്നും നടപടി വൈകുകയാണ്.
ഗ്രില്‍ കൂടുതല്‍ തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് വഴിയില്‍ വീപ്പ സ്ഥാപിക്കുകയും റിബണ്‍ കെട്ടുകയും ചെയ്തു. എങ്കിലും ഗില്‍ ഒഴിവാക്കി ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനാവും. കുരിശുള്ളി ഭാഗത്ത് നിന്നുള്ള റോഡ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ റിവര്‍വ്യൂ റോഡിലേയ്ക്ക് വാഹനം ചെരിഞ്ഞാണ് ഇറങ്ങുന്നത്. ഇവിടെ വെള്ളമൊഴുകാനായി ഇട്ടിരുന്ന പൈപ്പുകള്‍ പലതും ദ്രവിച്ച് ഇല്ലാതായ നിലയിലാണ്.
അതേസമയം, നടപടിക്രമങ്ങള്‍ പ്രകാരം പെട്ടെന്ന് പണി ചെയ്യാനാവാത്ത നിലയിലാണ് പൊതുമരാമത്ത് വകുപ്പ്. പാലായില്‍ നിലവില്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തി ചെയ്യിക്കാനാണ് ശ്രമിക്കുന്നതെന്ന് പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments