Latest News
Loading...

ഏകദിന സെമിനാർ നടത്തി




 രാമപുരം മാർ അഗസ്തിനോസ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും, ഡൽഹി വിശ്വ യുവക് കേന്ദ്രയും, ഒയിസ്ക ഇന്റർനാഷണലുമായി ചേർന്ന് 'കാർഷിക സംരംഭകത്വ വികസനത്തിൽ യുവജനങ്ങളുടെ പങ്ക് ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഫ്രാൻസ് ജോർജ് എം പി ഉദ്ഘാടനം നിർവഹിച്ചു കോളേജ് മാനേജർ ഫാ. ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു 
 കേരള അഗ്രിക്കൾച്ചുറൽ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞനും, ഒയിസ്ക സൗത്ത് ഇന്ത്യ അഗ്രി കൾച്ചുറൽ പ്രോഗ്രാം ഡയറക്ടറും ആയ ഡോ. അബ്ദുൾ ജബ്ബാർ സെമിനാര് നയിച്ചു. കുടിയേറ്റ സംസ്കാരത്തിൽ നിന്ന് കാർഷിക സംസ്കാരത്തിലേക്കുള്ള യുവജനങ്ങളുടെ തിരിച്ചുവരവിന് ആവശ്യമായ അറിവുകൾ അദ്ദേഹം പങ്കുവെച്ചു. 





സെമിനാറിന് മുന്നോടിയായി വിശ്വ യുവക് കേന്ദ്ര പ്രോഗ്രാം ഓഫീസർ രജത്ത് തോമസ് ഒയിസ്ക ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു എന്നിവരും സെമിനാറിന് നേതൃത്വം നൽകി.കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നും, സ്കൂളുകളിൽ നിന്നും എത്തിയ 800 ഓളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു 


രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസ്സമ്മ മത്തച്ചൻ, പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി, സെന്റ്. ആഗസ്റ്റിൻസ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ സാബു മാത്യു, ഒയിസ്ക ഇന്റർനാഷണൽ കോട്ടയം ചാപ്റ്റർ പ്രസിഡന്റ്‌ എ പി തോമസ്, പഞ്ചായത്ത് മെമ്പർ മനോജ് സി ജോർജ്, സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് മേധാവി സിജു തോമസ് കോ ഓർഡിനേറ്റർ സാന്ദ്ര ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments