Latest News
Loading...

മീനച്ചിൽ പഞ്ചായത്തിൽ സ്കൂൾ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി



മീനച്ചിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ 4 ഗവൺമെൻറ് സ്കൂളുകളിൽ പ്രഭാതഭക്ഷണ പരിപാടിക്ക് തുടക്കമായി. പൂവരണി ഗവൺമെൻറ് യുപി സ്കൂൾ, വിളക്കുമാടം ഗവൺമെൻറ് എൽ പി സ്കൂൾ, കൂവത്തോട് ഗവൺമെൻറ് എൽ പി സ്കൂൾ, പാറപ്പള്ളി ഗവൺമെൻറ് എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിൻറെ 2024- 25 വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് .



പഞ്ചായത്ത് പ്രസിഡൻറ് സാജു പൂവത്താനി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പുന്നൂസ് പോൾ, ബിജു ടിവി , മെമ്പർമാരായ നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ / വിഷ്ണു പി വി , സന്തോഷ് ബിജു ജേക്കബ്, ബിന്ദു ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നടന്ന പരിപാടികളിൽ അധ്യാപകർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments