കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ അധ്യാപകനായിരിക്കെ ജൂൺ 13ന് മരണമടഞ്ഞ ഇംഗ്ലീഷ് അദ്ധ്യാപകൻ ജിമ്മി ജോസ് ചീങ്കല്ലേൽ അനുസ്മരണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ മാനേജർ വെരി റവ. ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷന വഹിച്ചു.
ഫാദർ ജോർജ് പോളച്ചിറ, പഞ്ചായത്ത് പ്രസിഡന്റ് ജിജിതമ്പി, പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ, പഞ്ചായത്ത് മെമ്പർ ഉഷാരാജു, പ്രവിത്താനം സെന്റ് മൈക്കിൾ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ, രാമപുരം സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ സാബു മാത്യു, പിടിഎ പ്രസിഡന്റ് സിബിഅഴകൻപറമ്പിൽ, അധ്യാപക പ്രതിനിധികളായ സിബി ജോസ്, ബിനോ റാണി വിദ്യാർത്ഥി പ്രതിനിധികളായ ജോയൽ ടോം ജോബി,മരിയറ്റ് ജോമോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് സിബി ആന്റണി കൃതജ്ഞതയും പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments