Latest News
Loading...

സൺ‌ഡേ സ്കൂൾ വാർഷികം നടത്തി





കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേ സ്കൂളിന്റെയും മിഷൻ ലീഗ്, തിരുബാലസഖ്യം, അൾത്താര ബാലസഖ്യം സംഘടനകളുടെയും വാർഷിക സമ്മേളനം കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് നടത്തി. സമ്മേളനത്തിനു മുന്നോടിയായി ഫാ. മാത്യു അമ്മോട്ടുകുന്നേൽ മിഷൻ ലീഗ് പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ പ്രേഷിതറാലി നടത്തി. പാരീഷ് ഹാളിൽ വെച്ച്നടന്ന പൊതുസമ്മേളനത്തിൽ ഡേവീസ്‌ . കെ .മാത്യു കല്ലറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അമ്മോട്ടുകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജോജോ പടിഞ്ഞാറയിൽ ആമുഖപ്രഭാഷണം നടത്തി. സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, സിമി ഷിജു കട്ടക്കയം, നികിത ജിൻസ് മാതാളിപ്പാറയിൽ, സണ്ണി വാഴയിൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സൺ‌ഡേ സ്കൂൾ റിപ്പോർട്ട്‌ സൗമ്യാ സെനീഷ് മനപ്പുറത്ത് അവതരിപ്പിച്ചു. എസ്. എസ്. എൽ. സി & പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്, നേടിയവർ, സൺ‌ഡേ സ്കൂൾ സ്കോളർഷിപ്പ് നേടിയവർ, ഫുൾ ഹാജർ നേടിയവർ പാലാ രൂപതാ പ്രതിഭ പുരസ്‌കാരം കരസ്ഥമാക്കിയ ദിയ ഡേവീസ് കല്ലറക്കൽ എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിൽ രൂപതാ വിശ്വാസ പരിശീലക ദിനമായി ആചരിക്കുകയും എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. 




തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി. കലാപരിപാടിയിൽ ഗ്രീൻ ഹൗസ്, റെഡ് ഹൗസ്, ബ്ലൂ ഹൗസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വർണ്ണശബളമായ പ്രേഷിത റാലിയിൽ ഗ്രീൻ ഹൗസ്,റെഡ് ഹൗസ്, ബ്ലൂ ഹൗസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡെന്നി കൂനാനിക്കൽ, ജോയൽ ആമിക്കാട്ട്, നൈസ് ലാലാ തെക്കലഞ്ഞിയിൽ, ജോയ്സി ബിജു കോഴിക്കോട്ട്, ബിൻസി ഞള്ളായിൽ, അന്നു സണ്ണി വാഴയിൽ, ആൽഫി മുല്ലപ്പള്ളിൽ, ഷൈനി വട്ടക്കാട്ട്, സിസ്റ്റർ ഗ്രേസിൻ നൂറനാനിക്കൽ, അജിമോൾ പള്ളിക്കുന്നേൽ, റിസ്സി ജോൺ ഞള്ളായിൽ, ജോബിമോൾ കണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments