Latest News
Loading...

മധ്യപ്രദേശിൽ തടവിലാക്കപ്പെട്ട മലയാളി വൈദികനെ മോചിപ്പിക്കണം: ജോസ് കെ. മാണി




മധ്യപ്രദേശിലെ ജബൽപുരിൽ ജയിലിൽ കഴിയുന്ന പാലാ കാരിക്കുളം സ്വദേശി ഫാ. ഏബ്രഹാം താഴത്തേടത്തിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർ മാൻ ജോസ് കെ. മാണി എംപി കത്തു നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര ന്യൂ നപക്ഷ ക്ഷേമ സഹമന്ത്രി ജോർ ജ് കുര്യനും വിഷയത്തിൽ നടപ ടി സ്വീകരിക്കണമെന്നാവശ്യപ്പെ ട്ടാണ് ഇരുവർക്കും കത്തു നൽ കിയത്. രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തശേഷ മാണ് കേന്ദ്ര സർക്കാരിന്റെ ഭാഗ ത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ജോ സ്കെ. മാണി ഉന്നയിച്ചത്‌. 





സ്‌കൂള്‍  നടത്തിപ്പുമായി ബന്ധപ്പെട്ട സിവിൽ കേസിൽ മേയ് 27നാണ് വൈദികനെ മധ്യപ്രദേശ് പോലീ സ് അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞപ ത്ത് വർഷമായി ജബൽപുർ രൂപതയുടെ വികാരി ജനറാളായി സേവനമനുഷ്‌ഠിക്കുകയായിരു ന്നു ഫാ. ഏബ്രഹാം. വൈദിക ന്റെ അറസ്റ്റ് അന്യായമാണെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈ കാര്യം ചെയ്യുന്ന കേന്ദ്ര സഹമ ന്ത്രി ജോർജ് കുര്യൻ അടിയന്തര മായി വിഷയത്തിൽ ഇടപെടണ മെന്നും എംപി ആവശ്യപ്പെട്ടു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments