കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ഹോമിയോ ആശുപത്രി കാണക്കാരിയുടെയും ആഭിമുഖ്യത്തിൽ നമ്പ്യാ കുളം സാംസ്കാരിക നിലയത്തിൽ വെച്ച് പകർച്ച പനിക്കുള്ള പ്രതിരോധ മെഡിസിനുകൾ വിതരണം ചെയ്തു.ഹോമിയോപ്പതി വകുപ്പ് കോട്ടയം ജില്ലയുടെ റീച്ച് നിർദ്ദേശിച്ചിട്ടുള്ള പകർച്ചവ്യാധികൾക്കുള്ള മരുന്നുകളാണ് ഈ ക്യാമ്പിലൂടെ വിതരണം ചെയ്തത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയ പുരയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ പകർച്ച പനിക്കുള്ള പ്രതിരോധ മരുന്നുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ മാരായ ലൗലിമോൾ വർഗ്ഗീസ്, വിനീത രാഗേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിൻസി സിറിയക്, തമ്പി ജോസഫ്, ശ്രീജ ഷിബു, വി.ജി അനിൽക്കുമാർ ,നമ്പ്യാകുളം സീനിയർ സിറ്റിസൺ വെൽഫയർ അസോസിയേഷൻ സെക്രട്ടറി ജോൺ കുപ്പത്താനം, ദിവ്യാ മോൾ ഡി ഫാർമസിസ്റ്റ്, ഡോ. ധന്യ, ഓമന ,എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ജോർജ്ജ് ഗർവ്വാസീസ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ.അഭിരാജ് നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments